രാജ്യത്ത് 67,084 പുതിയ കോവിഡ് കേസുകള്‍, ടി.പി.ആര്‍ 4.4 ശതമാനം

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക 4.4 ശതമാനമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവിലെ സജീവ കേസുകള്‍ 8,92,828 ആയി കുറഞ്ഞു.

1,67,882 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതേ സമയം കോവിഡ് മരണനിരക്കുകള്‍ കൂടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 1,241 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 5,06,520 ആയി ഉയര്‍ന്നു.

ഫെബ്രുവരി ഒന്നിന് രണ്ട് ലക്ഷത്തിന് മുമ്പ് വരെ രണ്ട ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇത്
ഒരു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു.