50 കോടി ലഭിച്ചാല്‍ മോദിയെ കൊല്ലാം; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ട തേജ് ബഹാദൂര്‍ യാദവ്

50 കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി മോദിയെ കൊല്ലാമെന്ന് താന്‍ പറയുന്ന തരത്തിലുള്ള വീഡിയോ വ്യാജമെന്ന് തേജ് ബഹാദൂര്‍ യാദവ്. മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ ശ്രമിച്ചയാളാണ് തേജ് ബഹാദൂര്‍. എസ്.പിയുടെ സ്ഥാനാര്‍ത്ഥിയായാണ് ബഹാദൂര്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയത്.

എന്നാല്‍ വീഡിയോയിലുള്ള വ്യക്തി താനാണെന്ന് സമ്മതിച്ച ബഹാദൂര്‍ താന്‍ ഇങ്ങിനെയൊരു കാര്യത്തെ പറ്റി ഒരിക്കലും പറഞ്ഞില്ലെന്നും അത് വ്യാജമാണെന്നും പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

2017ല്‍ സൈന്യത്തിലെ ഭക്ഷണത്തെ കുറിച്ച് പരസ്യമായി കുറ്റം പറഞ്ഞതിന് തന്നെ ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയതിനെതിരെ ജന്തര്‍ മന്ദിറില്‍ വെച്ച് നടത്തിയ ധര്‍ണയ്ക്കിടയില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നും ബഹാദൂര്‍ പറയുന്നു.