'രാഹുൽ ഗാന്ധിയെക്കൊണ്ട് ആർക്കും ഉപകാരവുമില്ല, കാളയെപ്പോലെ എല്ലായിടത്തും അലഞ്ഞുതിരിയും'; അധിക്ഷേപവുമായി കേന്ദ്രമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്രമന്ത്രി റാവുസൈഹെബ് ദാൻവെയുടെ അധിക്ഷേപ പരാമർശത്തിനെതിരെ പ്രതിഷേധം രൂക്ഷമാവുന്നു.

രാഹുൽ ​ഗാന്ധിയുടെ കാളയോട് ഉപമിച്ച് കൊണ്ടുള്ള ദാൻവെയുടെ പ്രസം​ഗമാണ് വിവാദമായത്. ‌മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഒരു പൊതു റാലിയിൽ സംസാരിക്കവെയാണ് ദാൻവെയുടെ വിവാദ പരാമർശം.

‘രാഹുൽ ഗാന്ധിയെക്കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല. അവൻ ഒരു കാളയെപ്പോലെയാണ്. എല്ലായിടത്തും കറങ്ങുന്നു, പക്ഷേ ആർക്കും ഒരു പ്രയോജനവുമില്ല. 20 വർഷമായി ലോക്സഭയിൽ ഞാൻ ഇത് കാണുകയാണ്’- ദാൻവെ പറഞ്ഞു.

ദാൻവെയുടെ പ്രസം​​ഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പട്ടോലെ രം​ഗത്തെത്തി. ദാൻവെ പരാമർശം ഞെട്ടുക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ദാൻവെ എല്ലാ പരിതികളും ലംഘിച്ചെന്നും തന്റെ പദവിക്ക് ചേരാത്ത പ്രസ്താവന നടത്തിയ ദാൻവെയെ മന്ത്രിസഭയിൽ നിന്ന് പുറത്താണമെന്നും നാനാ പട്ടോലെ ആവശ്യപ്പെട്ടു.