'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ് ശങ്കർ. റഷ്യൻ എണ്ണ വാങ്ങുന്നതിനെ ചോദ്യം ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുന്ന ഒന്നും ഇന്ത്യ ഇതുവരെ ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി ജയ്ശങ്കർ വ്യക്തമാക്കി. എമർജിംഗ് പവേഴ്‌സ് ആന്റ് പുതിയ ജിയോപൊളിറ്റിക്കൽ കോമ്പറ്റീഷൻ’ എന്ന സെഷനിൽ ഫിൻലൻഡിൽ നടന്ന കുൽതരാന്ത ടോക്‌സിൽ ‘റഷ്യയോട് ഇന്ത്യ വളരെയധികം താൽപ്പര്യം കാണിക്കുന്നു’ എന്ന ഒരു മാധ്യമപ്രവർത്തകന്റെ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read more

ഇന്ത്യ എണ്ണ വാങ്ങുന്നത് വിലയും ലഭ്യതയും അടിസ്ഥാനമാക്കിയാണ്. ആ സമയത്ത്, വിപണിയിൽ ലഭ്യമായ എണ്ണയുടെ ഭൂരിഭാഗവും റഷ്യൻ ആയിരുന്നു. മന്ത്രി ജയ്ശങ്കർ വിശദീകരിച്ചു. യൂറോപ്പിന്റെ വിമർശനങ്ങൾക്കും കേന്ദ്രമന്ത്രി ശക്തമായ മറുപടി നൽകി.