മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം; ട്രാക്കില്‍ കുതിക്കാന്‍ 200 വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികള്‍; 23,000 കോടി രൂപ വകയിരുത്തി; ആധുനികവല്‍ക്കരണം പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വന്ദേഭാരതിന്റെ 200 സ്ലീപ്പര്‍ തീവണ്ടികള്‍ പുറത്തിറക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ലീപ്പര്‍ വണ്ടികള്‍ ട്രാക്കിലാകുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഇതില്‍ പാന്‍ട്രി കാറുകളുണ്ടാകില്ല.

റഷ്യന്‍ കമ്പനിയായ കൈനെറ്റ് ആര്‍വിഎന്‍എല്ലുമായി സഹകരിച്ചാണ് 120 തീവണ്ടികള്‍ നിര്‍മിക്കുക. ഭാരത് ഹെവി ഇലക്ട്രിക്കല്‍ (ബിഎച്ച്ഇഎല്‍) ടിറ്റാഗര്‍ റെയില്‍ സിസ്റ്റവുമായി സഹകരിച്ച് 80 തീവണ്ടികളുമാണ് നിര്‍മിക്കുന്നത്. 23,000 കോടി രൂപയാണ് തീവണ്ടി നിര്‍മിക്കാനും അറ്റകുറ്റപ്പണികള്‍ക്കുമായി വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 9,600 കോടി രൂപയ്ക്കാണ് 80 തീവണ്ടികള്‍ നിര്‍മിക്കുക. ബാക്കി പണം 35 വര്‍ഷം തീവണ്ടികളുടെ അറ്റകുറ്റപ്പണികള്‍ക്കും വൃത്തിയായി സൂക്ഷിക്കുന്നതിനുമായി ഉപയോഗിക്കും. എല്ലാ വന്ദേഭാരതുകളിലും കവച് സിസ്റ്റമുണ്ടാകും.

Read more

ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിന്റെ (ബിഎച്ച്ഇഎല്‍) ബെംഗളൂരു, ഭോപാല്‍, ഝാന്‍സി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടാവുന്ന രീതിയിലാണ് നിര്‍മാണം. ആദ്യ തീവണ്ടി 2026 അവസാനത്തോടെ പുറത്തിറക്കും. ബാക്കിയുള്ളവ 2028 അവസാനത്തോടെ റെയില്‍വേയ്ക്ക് കൈമാറാനുമാണ് തീരുമാനമായിരിക്കുന്നത്.