രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 2.71 ലക്ഷം; ഒമൈക്രോണ്‍ ബാധിതര്‍ 7,743

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,71,202 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനമാണ്. പ്രതിവാര പോസിറ്റി നിരക്ക് 13.69 ആണ്. ആകെ രോഗബാധയുടെ 4.18 ശതമാനമാണ് ആക്ടീവ് കേസുകള്‍. ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 7,743 ആയി ഉയര്‍ന്നു.

314 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,86,066 ആയി ഉയര്‍ന്നു. നിലവില്‍ 15,50,377 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,331 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 94.51 ശതമാനമായി കുറഞ്ഞു.

മഹാരാഷ്ട്രയിലാണ് കോവിഡ് വ്യപനം ഏറ്റവും കൂടുതല്‍. 42,462 കോവിഡ് കേസുകളാണ സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 71,70,483 ആണ് മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം. 125 പുതിയ ഒമൈക്രോണ്‍ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 1,730 ആയി.

ഡല്‍ഹിയിലെ കോവിഡി രോഗികളുടെ എണ്ണ്ം 20,718 ആണ്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള നിരോധനം നീട്ടി. ജനുവരി 22 വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം നീട്ടിയിരിക്കുന്നത്.