ഇടുക്കിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തികൊന്നു; പ്രതി പിടിയിൽ

ഇടുക്കിയിലെ കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു (58) ആണ് മരിച്ചത്. അനുജൻ ബിജു(53) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് എത്തിയ ബിജു, രാജുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.