എസ് പി ഓഫീസിലെ മരം മുറി; സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം

മലപ്പുറം എസ് പി ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതിയിൽ പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ് 1 ആണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്. വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

അതേസമയം നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. കൊച്ചിയിൽ ചേർന്ന കസ്റ്റംസ് യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം. സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഗുരുതരം ആയിട്ടുള്ള ആരോപണങ്ങളാണ് സുജിത്ത് ദാസിനെതിരെ പി വി അൻവർ പുറത്ത് വിട്ടിട്ടുള്ളത്. സ്വർണ്ണക്കടുത്തുമായി ബന്ധപ്പെട്ട് ഇയാൾ പലർക്കും വഴിവിട്ട സഹായങ്ങൾ ചെയ്തുവെന്നാണ് ആരോപണം. ഐപിഎസ് ലഭിക്കുന്നതിന് മുൻപ് കസ്റ്റംസിൽ ആയിരുന്നു സുജിത്ത് ദാസിന് നിയമനം ലഭിച്ചിരുന്നത്. ഇതിനുശേഷമാണ് ഐപിഎസ് കിട്ടി സുജിത്ത് ദാസ് പൊലീസ് സേനയിലേക്ക് എത്തുന്നത്. ആ കാലയളവിലെ പരിചയം വച്ച് മലപ്പുറം എസ്പി ആയിരിക്കെ പലരിൽ നിന്നും വഴിവിട്ട സഹായങ്ങളും കസ്റ്റംസിൽ നിന്ന് നേടിയെടുത്ത ഒരു സ്വർണക്കട സംഘത്തിന് ഒത്താശ ചെയ്തുവെന്ന ഗുരുതര ആരോപണമാണ് സുജിത് ദാസിനെതിരെ പുറത്ത് വന്നിട്ടുള്ളത്.

Read more