'സിപിഐഎമ്മില്‍ ചേര്‍ന്ന പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് ചേരുമോ?'; വര്‍ഗവഞ്ചക പരാമർശത്തിൽ പ്രതികരിച്ച് ഐഷ പോറ്റി

സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ഉയർന്ന വര്‍ഗവഞ്ചക പരാമർശത്തിൽ പ്രതികരിച്ച് ഐഷ പോറ്റി. കോണ്‍ഗ്രസില്‍ നിന്ന് സിപിഐഎമ്മിലെത്തിയ പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് തന്നെ ആണോ നല്‍കുന്നതെന്ന് ഐഷ പോറ്റി ചോദിച്ചു. അതേസമയം മനുഷ്യന്റെ മനസിലുള്ളത് തുറന്ന് പറയാനുള്ള അവസരം സിപിഐഎം കൊടുക്കണമെന്നും ഐഷ പോറ്റി പറഞ്ഞു.

താന്‍ തുടങ്ങി വെച്ച പദ്ധതികള്‍ പോലും കെഎന്‍ ബാലഗോപാല്‍ പൂര്‍ത്തീകരിച്ചില്ലെന്ന് ഐഷ പോറ്റി കുറ്റപ്പെടുത്തി. തിരക്ക് കൊണ്ടാകുമെന്നും പരിഹസിച്ചു. ഇത്രയും നന്നായി, കുറേ കഠിനാധ്വാനം ചെയ്ത് മൂന്ന് തവണയും എന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ചെയ്ത് തീര്‍ത്തു. ഇറങ്ങി കഴിയുമ്പോള്‍ എനിക്ക് ഒരു സ്‌പേസുമില്ല എന്ന് പറയുമ്പോള്‍ എന്ത് ഭാഷയാണ് അതില്‍ പറയേണ്ടതെന്നും ഐഷ പോറ്റി ചോദിച്ചു.

താന്‍ ചെയ്തു വെച്ച പരിപാടിയില്‍ പോലും പങ്കെടുപ്പിക്കേണ്ടയെന് ചിലര്‍ തീരുമാനിച്ചു, അവഗണിച്ചു. അതിന്റെ പേരും വര്‍ഗ വഞ്ചനയെന്നാണ്. മനുഷ്യന്റെ മനസിലുള്ളത് തുറന്ന് പറയാനുള്ള അവസരം സിപിഐഎം കൊടുക്കണമെന്നും ഐഷ പോറ്റി പറഞ്ഞു. പ്രശ്‌നങ്ങള്‍ ബാലഗോപാലിനോട് പറഞ്ഞു, താന്‍ കൊണ്ടുവന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ല, പലതും നിലച്ചുവെന്നും ഐഷ പോറ്റി പറഞ്ഞു.

Read more