ഡി.എൻ.എ പരിശോധനയിൽ തട്ടിപ്പ് കാണിക്കില്ലെന്ന് അനുപമയെ വിശ്വസിപ്പിക്കാൻ എന്തുണ്ട് സ്റ്റേറ്റിന്റെ കൈയിൽ?: ഹരീഷ് വാസുദേവൻ

ഡിഎൻഎ പരിശോധനയിൽ പോലും തട്ടിപ്പ് കാണിക്കില്ലെന്ന് അനുപമയെ വിശ്വസിപ്പിക്കാൻ സർക്കാരിന്റെ കയ്യിൽ എന്തുണ്ട് എന്ന് ചോദിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. സ്റ്റേറ്റിന്റെ സംവിധാനത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്ന ഒരാൾക്ക് അതിൽ നിന്ന് അട്ടിമറിയും ഫ്രോഡും തട്ടിപ്പുമാണ് അനുഭവിക്കുന്നതെങ്കിൽ, പിന്നെങ്ങനെ അയാൾ സർക്കാരിനെ വിശ്വസിക്കും? പല കേസിലെയും അനുഭവമാണ്. സർക്കാരിന്റെ തട്ടിപ്പുകൾ നേരിട്ട് കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. ആ സർക്കാർ ഇനിയും തട്ടിപ്പുകൾ കാണിക്കുമെന്നല്ലേ ഏതൊരു ഇരയും വിശ്വസിക്കൂ. അവിശ്വാസം സ്വഭാവികമല്ലേ എന്നും ഹരീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഡിഎന്‍എ പരിശോധന വീഡിയോയില്‍ പകര്‍ത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയെങ്കിലും അത് നടപ്പായില്ല എന്നും സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അനുപമ പറഞ്ഞിരുന്നു. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, നടന്നത് കുട്ടിക്കടത്ത് തന്നെയാണെന്നും ആരോപിച്ച അനുപമ സിബിഐ അന്വേഷണം വേണമെന്നും അതുവരെ സമരം തുടരുമെന്നും പറഞ്ഞു.

ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

സ്റ്റേറ്റിന്റെ സംവിധാനത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്ന ഒരാൾക്ക് അതിൽ നിന്ന് അട്ടിമറിയും ഫ്രോഡും തട്ടിപ്പുമാണ് അനുഭവിക്കുന്നതെങ്കിൽ, പിന്നെങ്ങനെ അയാൾ സ്റ്റേറ്റിനെ വിശ്വസിക്കും??

പല കേസിലെയും എന്റെ അനുഭവമാണ്. സ്റ്റേറ്റിന്റെ തട്ടിപ്പുകൾ നേരിട്ട് കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്.
ആ സ്റ്റേറ്റ് ഇനിയും തട്ടിപ്പുകൾ കാണിക്കുമെന്നല്ലേ ഏതൊരു ഇരയും വിശ്വസിക്കൂ. അവിശ്വാസം സ്വഭാവികമല്ലേ?

DNA പരിശോധനയിൽ പോലും സ്റ്റേറ്റ് തട്ടിപ്പ് കാണിക്കില്ലെന്ന് അനുപമയെ വിശ്വസിപ്പിക്കാൻ എന്തുണ്ട് സ്റ്റേറ്റിന്റെ കയ്യിൽ?

അവനവന്റെ അനുഭവം വരുന്നത് വരെ മേൽ എഴുതിയതിന്റെ അർത്ഥം മനസിലാകാത്തവരാണ് അധികവും. ഓരോരുത്തരും അവനവന്റെ അനുഭവത്തിൽ വരുമ്പോൾ പറയും, “വക്കീൽ പറയുന്നത് ശരിയാണ്”. അപ്പോഴവരുടെ പാർട്ടി ഭക്തി, സ്റ്റേറ്റ് ഭക്തി, സിസ്റ്റം ഭക്തി ഒക്കെ വെച്ചു കളിയാക്കാൻ മനസിൽ തോന്നാറുണ്ട്. വേദനിക്കുമ്പോൾ കുത്തുന്നത് ശരിയല്ലല്ലോ എന്നു കരുതി വിടും.

പക്ഷെ അവനവന്റെ അനുഭവത്തിൽ വരുന്നവരെ ഈ അവിശ്വാസം ചിലർക്ക് മനസിലാകില്ല.

Read more