ഞങ്ങള്‍ സി.പി.എമ്മുകാര്‍; ഷാജഹാന്‍ വധക്കേസിലെ രണ്ടാം പ്രതി അനീഷ്

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി അനീഷ്. തങ്ങള്‍ സിപിഎമ്മുകാരാണെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അനീഷ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, കൊലപാതകത്തില്‍ കൊട്ടേക്കാട് സ്വദേശികളായ നാലുപേര്‍കൂടി അറസ്റ്റിലായി. ശിവരാജന്‍, സതീഷ്, വിഷ്ണു, സുനിഷ് എന്നിവരാണ് അറസ്റ്റിലായത്.

ഷാജഹാന്‍ കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് ഉണ്ടായ വിരോധം എന്ന് വെളിപ്പെടുത്തി പാലക്കാട് എസ്പി. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തു. പ്രാദേശികമായി ഉണ്ടായ ചില തര്‍ക്കങ്ങള്‍ ആണ് പെട്ടന്നുള്ള കൊലയില്‍ കലാശിച്ചത് എന്നും പൊലീസ് വ്യക്തമാക്കി. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികള്‍ പാര്‍ട്ടിയുമായി അകന്നു.

ഇതിനു പുറമെ, രാഖി കെട്ടിയതുമായുള്ള തര്‍ക്കവും, ഗണേശോത്സവത്തില്‍ പ്രതികള്‍ ഫ്ലെക്സ് വയ്ക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനം. ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പൊലീസ്

ഷാജഹാനെ വെട്ടാന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കുനിപ്പുള്ളി വിളയില്‍പൊറ്റയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് പൊലീസ് കണ്ടെടുത്തു