വാളയാര്‍ കേസിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സർക്കാർ, പ്രതികളെ വെറുതെ വിട്ടതിന് എതിരായി നല്‍കിയ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി

വാളയാര്‍ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സർക്കാർ.  പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹെെക്കോടതിയിൽ നൽകിയ അപ്പീലിലാണ് പരാമർശം. അതേസമയം സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

വാളയാര്‍ കേസിൽ നവംബർ 9- ന് വാദം കേൾക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. കേസിൽ പുനർവിചാരണ വേണം എന്നാണ് സർക്കാർ നിലപാട്, വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനും തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

13-ഉം ​ഒ​മ്പ​തും വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ്​ പോ​ക്സോ കോ​ട​തി ആ​റ് കേ​സു​ക​ളി​ലാ​യി നാ​ല് പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്.  ഇതിനെതിരെ നവംബറിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.