പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലി എന്ന 35കാരനാണ് പൊലീസ് പിടിയിലായത്. വിദേശത്ത് നിന്ന് മടങ്ങുമ്പോള്‍ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്.

നേരത്തെ വിവാഹം കഴിച്ച സാലി മൂന്ന് കുട്ടികളുടെ പിതാവാണ്. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടിയുമായി സാലി അടുപ്പത്തിലായത്. ഷാലു കിങ് മീഡിയ, ഷാലു കിങ് പ്ലോഗ്സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ ചാനലുകളില്‍ ഇയാള്‍ വീഡിയോ ചെയ്തുവരികയായിരുന്നു.

Read more

പീഡനത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്.