ജാതി അധിക്ഷേപ പരാമർശവുമായി ബിജെപി സെനറ്റ് അംഗം വിനോദ് കുമാർ. ‘വിജയകുമാരി ടീച്ചറുടെ വീട്ടിൽ അന്നം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്നും, അങ്ങനെയുള്ള ഒരാളിനെയാണ് അധിക്ഷേപിക്കുന്നത് എന്നുമാണ് വിനോദ് കുമാറിന്റെ പരാമർശം.
ഡീൻ വിജയകുമാരി നടത്തിയ അധിക്ഷേപ പരാമർശത്തെ ന്യായീകരിക്കാൻ മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്താണ് വിനോദ് കുമാർ ജാതി അധിക്ഷേപം നടത്തിയത്. കേരള സർവകലാശാല ഡീൻ വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്നായിരുന്നു വിനോദ് കുമാർ പറഞ്ഞത്.
അതേസമയം വിനോദ് കുമാറിന്റെ പരാമർശത്തിൽ എസ എഫ് ഐ പ്രതിഷേധിച്ചു. ജാതിവെറിയുടെ പ്രതീകമായ വിജയകുമാരിയെ സംരക്ഷിച്ചാൽ വി സിക്കെതിരെ പ്രതിഷേധം ആരംഭിക്കുമെന്ന് ഇടതു സെനറ്റംഗങ്ങൾ പറഞ്ഞു.







