''വേലിയിലിരുന്ന പാമ്പിനെ ഐസക് എടുത്ത് തോളിലിട്ടു''; പരിഹാസവുമായി വി.ഡി സതീശന്‍

സി.എ.ജി റിപ്പോർട്ടിന്മേൽ ഇ.ഡി അന്വേഷണം നടത്തുന്നതിനെതിരെ പ്രതികരിച്ച ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. നിയമസഭയിൽ വെയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിന്മേൽ ഇ.ഡി അന്വേഷണം നടത്തുന്നത് അവകാശലംഘനമാണെന്ന് പറഞ്ഞ തോമസ് ഐസക് നിയമസഭയിൽ വെയ്ക്കാത്ത സി.എ.ജി റിപ്പോർട്ട് ചോർത്തി പത്രസമ്മേളനം നടത്തി. ഇതിന് ഐസക്കിനെ എന്ത് പേരിട്ട് വിളിക്കുമെന്ന് വി.ഡി സതീശന്‍ ചോദിച്ചു. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വി.ഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്.

“”ധനകാര്യ മന്ത്രി പുലിവാലു പിടിച്ചോ? നിയമസഭയിൽ വെയ്ക്കാത്ത സിഎജി റിപ്പോർട്ടിന്മേൽ ഇഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് തോമസ് ഐസക്ക്. നിയമസഭയിൽ വെയ്ക്കാത്ത സി എ ജി റിപ്പോർട്ട് ചോർത്തി പത്രസമ്മേളനം നടത്തിയ ഐസക്ക് ചെയ്തതിനെ എന്ത് പേരിട്ടു വിളിക്കും? ഐസക്കിനു പറ്റിയതിനെ വേലിയിലിരുന്ന പാമ്പിനെയെടുത്തു തോളേലിട്ടു എന്നും നാട്ടുമ്പുറത്ത് പറയും.!!! അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.