വാവ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്

വാവ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read more

തിരുവനന്തപുരം പോത്തൻകോടാണ് അപകടം ഉണ്ടായത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഒൻപതുദിവസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.