അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിരക്ഷ ദൗർബല്യമായി കാണരുത്; ക്രിമിനൽ പശ്ചാത്തലമുള്ളവർ കേരളത്തിൽ എത്തുന്നത് തടയുന്ന തരത്തിൽ നിയമനിർമാണം; മന്ത്രി വി ശിവൻകുട്ടി

ആലുവയിൽ ഉണ്ടായത് മനസാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാൻ സാധിക്കാത്തതെന്ന് മന്ത്രി വി ശിവൻകുട്ടി. ഭാവിയിൽ ഇനി ഇത് മറ്റാർക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കർശന നിലപാടിലേക്ക് പോകുമെമന്നും മന്ത്രി പറഞ്ഞു. കേരളം അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിരക്ഷ ദൗർബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്ഥി തൊഴിലാളികലെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിയമനടപടികൾ കൂടുതൽ കർശനമാക്കുകയാണ്. തൊഴിലാളികളെ കൊണ്ട് വരുന്ന കരാറുകാർ ലേബർ ഓഫിസിൽ നിന്ന് ലൈസൻസ് എടുത്തിരിക്കണം. പുതുതായി ആരംഭിക്കുന്ന ആപ്പിൽ അതിഥി തൊഴിലാളിയുടെ മുഴുവൻ വ്യക്തി വിവരങ്ങളും രേഖപ്പെടുത്തും.

തൊഴിലാളികളെ പാർപ്പച്ചിരിക്കുന്ന ക്യാമ്പുകളിൽ ലേബർ ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നും ഐ ഡി കാർഡുകൾ പരിശോധിക്കുമെന്നും അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസിന്റെ കൂടി സഹായം തേടും.നിയമ നിർമാണം കൊണ്ടു വരും. ക്രിമിനൽ പശ്ചാത്തലമുള്ളവർ കേരളത്തിൽ എത്തുന്നത് തടയുന്ന തരത്തിൽ നിയമനിർമാണം നടപ്പിലാകും. കൊടും ക്രൂരതകൾ കാണിക്കുന്നവർ കേരളത്തിൽ എത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും.

കേരളത്തിൽ കുട്ടികളുടെ സുരക്ഷിതത്വം സർക്കാർ ഉറപ്പ് വരുത്തുന്നുണ്ടെന്ന് മന്ത്രി ശിവൻ കുട്ടി പറഞ്ഞു. ഇത്തരം ഒരു സംഭവം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ കൂട്ടായ പരിശ്രമം വേണം. കടുത്ത മുൻകരുതൽ നടത്താം, പൊലീസ് വീഴ്ച്ചയെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല, വിഷമം കൊണ്ട് കേരളം കത്തി കൊണ്ടിരിക്കുമ്പോൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല.

പൊലീസ് കൃത്യമായി നടപടി എടുത്തു. പ്രതിയെ പിടികൂടി, രാഷട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചരണം തരംതാണ നടപടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അതിഥി തൊഴിലാളികളുടെ കണക്ക് പൂർണമല്ല. ഒരു മാസത്തിനുള്ളിൽ കണക്കിൽ കൃത്യത വരുത്തും.ലേബർ ഓഫിസർമാരെ രംഗത്തിറക്കും.ലേബർ ഓഫിസർമാരുമായി ഇന്ന് ചർച്ച നടത്തുംമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.