യു.ഡി.എഫിന് സംസ്ഥാനത്ത് പതിനാറ് സീറ്റ് ലഭിക്കുമെന്ന് സര്‍വെ; ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

സംസ്ഥാനത്ത് യുഡിഎഫിന് 16 സീറ്റ് ലഭിക്കുമെന്ന് സര്‍വെ. ശബരിമലയിലെ യുവതീപ്രവേശനം ഇടതുപക്ഷത്തിന് തിരിച്ചടിയായി മാറുമെന്നാണ് സര്‍വെ പറയുന്നത്. ടൈംസ് നൗവിഎംആര്‍ സര്‍വേയില്‍ ഇടതുപക്ഷത്തിന് തിരിച്ചടി നേരിടുമെന്നാണ് കണക്കുകള്‍. സര്‍വെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പും ശേഷവുമാണ് നടത്തിയത്.

16,931 പേരില്‍ നടത്തിയ സര്‍വേയില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്നാണ് സര്‍വേ ഫലം. ഇടതു മുന്നണിക്ക് മൂന്ന് സീറ്റ് മാത്രമായിരിക്കും കിട്ടുക. യുഡിഎഫ് 16 സീറ്റുമായി മുന്നിട്ട് നില്‍ക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

യുഡിഎഫ് – 45%, എന്‍ഡിഎ – 21.7%, എല്‍ഡിഎഫ് – 29.3%, മറ്റുള്ളവര്‍ – 4.1% എന്നിങ്ങനെയായിരിക്കും സംസ്ഥാനത്ത് വിവിധ മുന്നണികളുടെ വോട്ടു വിഹിതം. എന്‍ഡിഎ 283 സീറ്റ് കേന്ദ്രത്തില്‍ നടത്തുമെന്നാണ് സര്‍വേയുടെ പ്രവചനം. യുപിഎയെ നില മെച്ചപ്പെടുത്തി 135 സീറ്റും മറ്റുള്ളവര്‍ 125 സീറ്റും നേടുമെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍.

ഇടക്കാല ബജറ്റും ബാലാക്കോട്ട് ആക്രമണവും എന്‍ഡിഎയ്ക്ക് ഗുണകരമായി മാറുമെന്നും സര്‍വേയില്‍ പറയുന്നു.