എംആർ അജിത് കുമാറിനെതിരായ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ മടക്കി അയച്ചു; സർക്കാരിന്റെ അസാധാരണ നടപടി

എഡിജിപി എംആർ അജിത് കുമാറിനായി സർക്കാരിന്റെ അസാധാരണ നടപടി. അജിത് കുമാറിനെതിരെ മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ മടക്കി അയച്ചിരിക്കുകയാണ് സർക്കാർ. പൂരം റിപ്പോർട്ട്, പി വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോർട്ടും അജിത് കുമാറിനെതിരായിരുന്നു.

റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. അതേസമയം, അഴിമതിക്കേസിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതിവിധിക്കെതിരെ എഡിജിപി അജിത് കുമാർ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബ. രാമൻ പിള്ള മുഖേന നൽകുന്ന ഹർജിയിലെ ആവശ്യം.

Read more

ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ സർക്കാരും അപ്പീൽ നൽകുന്നുണ്ട്. കേസന്വേഷണത്തിൽ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലൻസ് മാന്വവലിനെതിരെന്നാണ് സർക്കാരിൻറെ വാദം. സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിൻറെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരൻറെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.