ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹതയെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആഗോള അയ്യപ്പ സംഗമം ശബരിമലയെ തുരങ്കംവയ്ക്കാനുള്ള നീക്കമാണെന്ന് പറഞ്ഞ കുമ്മനം രാജശേഖരൻ ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ശബരിമല ഹിന്ദു ക്ഷേത്രമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ഇരുമുടി കെട്ടുമായി പോയ ഒരാൾക്കും സംഘമത്തിൽ പ്രവേശിക്കാനായിട്ടില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത ഒരുപാടുണ്ടെന്നും, അതുകൊണ്ടാണ് അയ്യപ്പഭക്തർ ബഹിഷ്കരിച്ചതെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു. ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
ശബരിമലയിൽ ഒരു സീസണിൽ ലഭിക്കുന്ന റവന്യൂ വരുമാനം 3000 കോടി രൂപയാണെന്നും, ശബരിമലയ്ക്ക് സർക്കാർ പണം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 9 വർഷത്തിനിടെ നൽകിയ സഹായം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് കുമ്മനം കൂട്ടിച്ചേർത്തു. അതേസമയം വ്യക്തമാക്കി. പന്തളത്തെ സമ്മേളനം വിശ്വാസികളുടെ സമ്മേളനമാണെന്നും വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കപ്പെടണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.







