'ഒന്ന് വെടിവെച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല'; ഹൈദരബാദ് ഏറ്റുമുട്ടല്‍ കൊലയിലും കേരളാ പൊലീസിന് പൊങ്കാല, ട്രോളുകള്‍ കാണാം

ഹൈദരബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെ കേരളാ പൊലീസിന് പൊങ്കാലയിട്ട് ട്രോളന്‍മാര്‍. കേരളാ പൊലീസിനെയും ഹൈദരബാദ് പൊലീസിനെയും താരതമ്യം ചെയ്തു കൊണ്ടാണ് മിക്ക ട്രോളുകളും അരങ്ങേറുന്നത്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകത്തെ വിമര്‍ശിച്ചവര്‍ തന്നെ ഹൈദരബാദ് ഏറ്റുമുട്ടല്‍ കൊലയെ അംഗീകരിക്കുന്നതിനെ കുറിച്ചും ട്രോളുകള്‍ ഉയര്‍ന്നു.

ഹൈദരാബാദില്‍ 26 -കാരിയായ വെറ്ററിനറി ഡോകടറെ ബലാത്സംഗം ചെയ്ത് തീവച്ച് കൊന്ന കേസില്‍ പൊലീസ് പിടികൂടിയ നാല് പ്രതികളെയാണ് ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുമ്പോഴാണ് ഇന്ത്യില്‍ പ്രതികള്‍, പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പൊലീസിന് പൂമാലയും മധുരവും നല്‍കിയാണ് ഹൈദരബാദിലെ ജനങ്ങള്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് പൊലീസിനെ പ്രകീര്‍ത്തിച്ച് ട്രോളുകള്‍ ഇറങ്ങിയത്.

Read more