അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്. ആര്‍.സി.ടി ബസും കൂട്ടിയിടിച്ചു: ഒരു മരണം

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍സിടി ബസും കൂട്ടിയിടിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കെഎസ്ആര്‍സിടി ബസിലെ യാത്രക്കാരിയായ മലപ്പുറം ചെമ്മാട് സ്വദേശി സലീന (38) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ സലീന റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മുമ്പില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ തിരിയുന്നതിനിടെ ടൂറിസ്റ്റ് ബസ് വന്ന് കെഎസ്ആര്‍ടിസി ബസിന്റെ ഒരുവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.