പോളിം​ഗിൽ വൻ കുറവ്; തൃശൂരിൽ മുന്നണികൾക്ക് നെഞ്ചിടിപ്പേറുന്നു, പോളിം​ഗ് കുറഞ്ഞത് ബി.ജെ.പി ശക്തികേന്ദ്രത്തിലെന്ന് സി.പി.എമ്മും കോൺഗ്രസും

Advertisement

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ പോളിം​ഗ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക. വോട്ട് കുറഞ്ഞത് ആർക്ക് നേട്ടമാവുമെന്നാണ് പാർട്ടികൾക്ക് തലവേദനയാവുന്നത്.

അതേസമയം തൃശൂരിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് പോളിംഗ് കുറഞ്ഞതെന്ന് സിപിഎമ്മും കോൺഗ്രസും ആരോപിച്ചു.

കഴിഞ്ഞ തവണത്തെക്കാൾ നാല് ശതമാനത്തിലധികം പോളിംഗ് തൃശൂരിൽ കുറഞ്ഞത്.

ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ ഗുരുവായൂരിൽ പോളിം​ഗ് ശതമാനം 68.46 മാത്രമാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ പുന്നയൂർകുളം, ഏങ്ങണ്ടിയൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ വോട്ട് കുറഞ്ഞു.

തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നു