തൃശൂര്‍ പൊലീസ് അക്കാദമി കോവിഡ് ക്ലസ്റ്റര്‍; 30 ട്രെയിനികള്‍ക്ക് കോവിഡ്‌

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം. അക്കാദമിയിലെ 30 ട്രെയിനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് തുടര്‍ന്ന് അക്കാദമിയെ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. പരിശീലന പരിപാടികള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

രാമവര്‍മപുരം അക്കാദമിയില്‍ നടക്കുന്ന വനിതാ ബറ്റാലിയന്റെയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും പരീശലനത്തില്‍ ഉണ്ടായിരുന്ന 30 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഇന്നലെ 1,278 പേര്‍ക്കാണ് രോഗബാധ സ്ഥരീകരിച്ചത്. ഏറ്റവുമധികം രോഗികള്‍ എറണാകുളത്താണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വീണ്ടും കോവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേര്‍ക്കായിരുന്നു കോവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ, സംസ്ഥാനത്ത് 7 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.