കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി

കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് പൊതി വിഴുങ്ങി. ഇയാളെ ആശുപത്രിയിലെത്തിച്ച് കഞ്ചാവ് പുറത്തെടുത്തു. സംക്രാന്തി മാമൂട് സ്വദേശി ലിജുമോന്‍ ജോസഫാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി 8ന് സംക്രാന്തി പേരൂര്‍ റോഡിലാണ് സംഭവം. പെട്രോളിങ്ങിനിടെ ഇയാളെ കണ്ട് സംശയം തോന്നിയ എക്സൈസ് സംഘം ലിജുമോനെ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം പിടികൂടിയതോടെ കൈയില്‍ കരുതിയിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു.

കഞ്ചാവ് പൊതി തൊണ്ടയില്‍ കുരുങ്ങി ശ്വാസതടസ്സം അടക്കമുള്ള ലക്ഷണങ്ങള്‍ കാണിച്ച ലിജുമോനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കഞ്ചാവ് പൊതി പുറത്തെടുത്തു.

Read more

ഇയാളുടെ കൈയില്‍നിന്ന് വേറെ കഞ്ചാവ് പൊതികളും കണ്ടെടുത്തു. പിടിയിലായ ലിജിമോന്‍ മയക്കുമരുന്ന്, കഞ്ചാവ് കേസുകളിലെ പ്രതിയാണ്.