സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും; ഉറപ്പുമായി മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമാണതെന്നും ഇതാണ് സര്‍ക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സുരക്ഷാമേഖലകളെ ശക്തിപ്പെടുത്തുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏറ്റവും മുതിര്‍ന്ന പൗരന്മാരുള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസ അവകാശം, പെന്‍ഷന്‍ അവകാശം തുടങ്ങിയവ ഏതെങ്കിലും തരത്തിലുള്ള ഔദാര്യമല്ല. പൗരര്‍ എന്ന നിലയ്ക്കുള്ള അവകാശമാണ്.

ആ പൗരന്മാര്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കും. ഈ കാഴ്പ്പാടിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് 60 ലക്ഷത്തിലധികം ആളുകള്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.