കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവമെന്ന് കെ എസ് ശബരീനാഥൻ. ഇന്നലെ ഒരു ദിവസം മാത്രം 13,29,938 സ്ത്രീകൾ ഓർഡിനറി ബസ്സിൽ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സീറോ ടിക്കറ്റിൽ യാത്ര ചെയ്തതുവെന്ന് ശബരീനാഥൻ പറഞ്ഞു. ഇതാണ് യഥാർത്ഥ വിപ്ലവമെന്നും ഇതാണ് യഥാർത്ഥ ശാക്തീകരണമെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു. സാധാരണ ദിവസങ്ങളിൽ യാത്ര ചെയ്യുന്നതിന്റെ (6 ലക്ഷം) ഇരട്ടിയാണ് കണക്കുകൾ പറയുന്നുവെന്നും ആദ്യദിവസമായത് കൊണ്ടായിരിക്കാം ഇത്രയും പേർ യാത്ര ചെയ്തത് എന്നിരിക്കട്ടെ, എന്നാലും പദ്ധതി ഒന്ന് stabilize ചെയ്തുകഴിഞ്ഞാലും സ്ത്രീയാത്രക്കാരുടെ എണ്ണം റെക്കോർഡുകൾ ഭേദിക്കുമെന്നും കെ എസ് ശബരീനാഥൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ്
Read more
ഇന്നലെ ഒരു ദിവസം മാത്രം 13,29,938 സ്ത്രീകൾ ഓർഡിനറി ബസ്സിൽ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സീറോ ടിക്കറ്റിൽ യാത്ര ചെയ്തതു. സാധാരണ ദിവസങ്ങളിൽ യാത്ര ചെയ്യുന്നതിന്റെ (6 ലക്ഷം) ഇരട്ടിയാണ് ഇതെന്ന് കണക്കുകൾ പറയുന്നു. ആദ്യദിവസമായത് കൊണ്ടായിരിക്കാം ഇത്രയും പേർ യാത്ര ചെയ്തത് എന്നിരിക്കട്ടെ, എന്നാലും പദ്ധതി ഒന്ന് stabilize ചെയ്തുകഴിഞ്ഞാലും സ്ത്രീയാത്രക്കാരുടെ എണ്ണം റെക്കോർഡുകൾ ഭേദിക്കും.കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നത് അല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം, ഇതാണ് യഥാർത്ഥ ശാക്തീകരണം.







