'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

പാരിയത്തുകാവ്‌ കുടിയൊഴിപ്പിക്കൽ നടപടിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വ രഹിതമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഭൂമാഫിയക്ക് വേണ്ടി അനുകൂല സമീപനം യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നു എന്നതാണ് പൊലീസ് നടപടി വ്യക്തമാക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കോടിക്കണക്കിന് വിലവരുന്ന ഈ ഭൂമിയിൽ തുടക്കം മുതൽ ഭൂമാഫിയയുടെ ഇടപെടൽ വ്യക്തമാണ്. ഭൂമാഫിയക്ക് വേണ്ടി അനുകൂല സമീപനം യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നു എന്നതാണ് പൊലീസ് നടപടി വ്യക്തമാക്കുന്നത്. ഭരണത്തിന്റെ തണലില്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടേയുള്ള പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റ്

Read more

പാരിയത്തുകാവ്‌ ഉന്നതിയില്‍ പൊലീസ് അതിക്രമത്തിന് ഇരയായവരെ സന്ദർശിച്ചു. പതിറ്റാണ്ടുകളായി താമസിക്കുന്ന മണ്ണിൽ നിന്ന് ഈ പാവപ്പെട്ട ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹീനമായ ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. 8 കുടുംബങ്ങ വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വ രഹിതമാണ്. കോടിക്കണക്കിന് വിലവരുന്ന ഈ ഭൂമിയിൽ തുടക്കം മുതൽ ഭൂമാഫിയയുടെ ഇടപെടൽ വ്യക്തമാണ്. ഭൂമാഫിയക്ക് വേണ്ടി അനുകൂല സമീപനം യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നു എന്നതാണ് പൊലീസ് നടപടി വ്യക്തമാക്കുന്നത്. ഭരണത്തിന്റെ തണലില്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടേയുള്ള പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും.