ചൂരൽമല ദുരന്തത്തിൽ കോൺഗ്രസും ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ആദ്യത്തെ ധാരണ. അതിൽനിന്ന് മാറിയാണ് ഈ രണ്ടു കൂട്ടരും സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ചത്. അതൊന്നും നേരത്തെ ഉണ്ടായിരുന്ന ധാരണയല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2016-21 ൽ 5715.92 കോടി രൂപയും 2021-26 ൽ 2569.15 കോടി രൂപയും അനുവദിച്ചു. 2011 16 കാലയളവിൽ ധനസഹായം ഉത്തരവായെങ്കിലും നൽകാനുണ്ടായിരുന്നത് 29930 അപേക്ഷകൾ. ഇതിൽ 36.40 കോടി രൂപ 2016 ൽ വന്ന സർക്കാരാണ് അനുവദിച്ചത്.
Read more
അതേസമയം നിയമസഭയില്‍ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ശബരിമല വിഷയത്തിൽ സി.ആർ മഹേഷും നജീബ് കാന്തപുരവും സത്യാഗ്രഹ സമരം നടത്തും. നിയമസഭാ കവാടത്തിലാണ് പ്രതിപക്ഷത്തിന്റെ സത്യഗ്രഹ സമരം നടക്കുക. സഭാ നടപടികളുമായി സഹകരിച്ച് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മര്‍ദം എസ്ഐടിക്ക് ഉണ്ടാകരുതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.







