മലപ്പുറം ഉള്‍പ്പെടെ വലിയ ജില്ലകളില്‍ പുതിയ ജില്ലാ രൂപവത്കരണം ആവശ്യമാണെന്ന് സമസ്ത. ജനസംഖ്യാവര്‍ധനയും ഭരണനിര്‍വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികസമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു.
സമസ്ത സെക്രട്ടറിയും വഖഫ് ബോര്‍ഡ് അംഗവുമായ കെ. ഉമര്‍ ഫൈസി മുക്കമാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. നാല്‍പ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാ രൂപവത്കരണം ആവശ്യമാണെന്നാണ് സമസ്ത പറയുന്നത്
Read more
ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാന നിലപാടെടുക്കണമെന്ന് പ്രമേയം പറയുന്നു. 39 ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകളുള്ള തമിഴ്നാടിനെ മാതൃകയാക്കാവുന്നതാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് രംഗത്തിറങ്ങണമെന്നും സമസ്ത പ്രമേയം ആവശ്യപ്പെടുന്നു.







