സി.പി.ഐ വനിതാ നേതാവിനെ വീട് കയറി ആക്രമിച്ച സി.പി.എം നേതാവിനെ പുറത്താക്കി

 

 

സിപിഐ വനിതാ നേതാവിനെ വീടുകയറി ആക്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസണെയാണ് സിപിഐഎം പുറത്താക്കിയത്. മാരാരിക്കുളം വളവനാട് ലോക്കല്‍ കമ്മിറ്റിയാണ് തിരുമാനം കൈക്കൊണ്ടത്്. ജോസിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ മാരാരിക്കുളം ഏരിയ കമ്മിറ്റി തീരുമാനമെടുക്കും. സിപിഐ വളവനാട് ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലീലാമ്മ ജേക്കബിനും ഭര്‍ത്താവിനും മരുമകള്‍ക്കുമാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.