താൻ വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെയെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. യുഡിഎഫിന് വോട്ട് പിടിക്കുന്നു എന്നത് അടിസ്ഥാന രഹിതമാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. വാർത്തകൾ ശ്രദ്ധിക്കുമ്പോൾ കാണുന്നത് അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്നാണ് കാണുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് പി വി അൻവർ പറഞ്ഞു. 11466 വോട്ടാണ് പത്താം റൗണ്ട് പൂർത്തിയായപ്പോൾ അൻവർ നേടിയിരിക്കുന്നത്.