ആര്‍.എസ്.എസ് ചാപ്പ കുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല: വി. മുളീധരന്‍

ആര്‍എസ്എസ് ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണറുടെ നീക്കത്തെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അണികളെയിറക്കി ഗവര്‍ണറെ നേരിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കില്‍ തിരിച്ചും ജനങ്ങള്‍ പ്രതികരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read more

കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണ്. അത് നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാനത്ത് ഇരിക്കുന്നത്. മുഖ്യമന്ത്രിയുടേത് വസ്തുതാ വിരുദ്ധമായ വാദമാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്ക് എതിരെ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.