മലപ്പുറം പോത്തനൂരിൽ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ ദേശീയ പാതയിലാണ് സംഭവം. തീ പിടിത്തത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ഓട്ടോയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും യാത്രക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. പൊന്നാനിയിൽ നിന്ന് അഗ്നി രക്ഷസേന പ്രവർത്തകരെത്തി തീ അണക്കുകയായിരുന്നു.