നന്ദഗോവിന്ദം ഭജന്‍സിനുള്ള തുക കാണിച്ചത് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിശക്, അശ്രദ്ധ; മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചുവെന്ന പരാമര്‍ശം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ദേവസ്വം ബോര്‍ഡ്; അയ്യപ്പസംഗമത്തില്‍ വിശദീകരണം

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വേദനാജനകവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നടക്കുന്നത് തികച്ചും അവാസ്തവമായ ചില പ്രചാരണങ്ങള്‍ മാത്രമാണെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. പക്ഷേ നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വന്ന കാര്യം ദേവസ്വം ബോര്‍ഡ് സ്ഥിരികരിക്കുകയും ചെയ്യുന്നുണ്ട്. നന്ദഗോവിന്ദം ഭജന്‍സ് സംഘത്തിന് തുക നല്‍കിയതായി ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് പിശകാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇവന്റ് മാനേജ്മെന്റ് ഏജന്‍സി ദേവസ്വം ബോര്‍ഡിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് സമര്‍പ്പിച്ച സ്‌റ്റേറ്റ്മെന്റില്‍ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജന്‍സ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത് എന്നാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിശദീകരണം.

ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ടിലോ, സ്പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചു എന്ന ഒരു പരാമര്‍ശവും ഇല്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകള്‍ അവെയിലബിള്‍ ബില്ലുകള്‍ അനുസരിച്ചുള്ളതാണെന്നും ബില്ലുകള്‍ എല്ലാം ലഭിക്കുമ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാകും എന്നും ബോര്‍ഡ് പറയുന്നുണ്ട്.

നന്ദഗോവിന്ദം ഭജന്‍സ് സംഘത്തിന് തുക നല്‍കിയതായി ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് പിശകാണ്. ഇവന്റ് മാനേജ്മെന്റ് ഏജന്‍സി ദേവസ്വം ബോര്‍ഡിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് സമര്‍പ്പിച്ച സ്‌റ്റേറ്റ്മെന്റില്‍ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജന്‍സ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. അയ്യപ്പ സംഗമത്തിന്റെ തുടക്കത്തില്‍ ഒരു ഭജന്‍ അവതരിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. നന്ദഗോവിന്ദം ഭജന്‍സ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികള്‍ ഉണ്ടായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് സംഗീതജ്ഞനായ ഇഷാന്‍ ദേവ്നെ സമീപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 25ലധികം കലാകാരന്മാരും 10ലധികം ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടെ 35 പേര്‍ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്‌സല്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടുത്തി എട്ടുലക്ഷം രൂപയാണ് ചെലവായതെന്നും വാര്‍ത്താകുറിപ്പില്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു.

ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ടിലോ, സ്പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചു എന്ന ഒരു പരാമര്‍ശവും ഇല്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകള്‍ അവെയിലബിള്‍ ബില്ലുകള്‍ അനുസരിച്ചുള്ളതാണെന്നും ബില്ലുകള്‍ എല്ലാം ലഭിക്കുമ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാകും എന്നും ബോര്‍ഡ് പറയുന്നുണ്ട്. സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിഴവുകള്‍ ഉണ്ടെന്നും ഓഡിറ്ററുമായി ചര്‍ച്ചനടത്തി ഇതുപരിഹരിച്ച് പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയത് മൂന്നുകോടി രൂപമാത്രമാണെന്നും ആ തുക തിരിച്ചുകിട്ടിയിട്ടുണ്ടെന്നും കെ ജയകുമാര്‍ വ്യക്തമാക്കിയിരുന്നു.

Read more

പുറത്തുവന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വേദനാജനകവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരിക്കുമ്പോഴും പുറത്തുവന്ന വാര്‍ത്തകളില്‍ പറഞ്ഞ നന്ദഗോവിന്ദം ഭജന്‍സിന്റെ കാര്യത്തിലടക്കം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് വാര്‍ത്തകള്‍ക്ക് കാരണമായതെന്ന് തുറന്ന് സമ്മതിക്കല്‍ കൂടിയാണ് ഈ വിശദീകരണം.