ഞെട്ടിപ്പിക്കുന്ന കാഴ്ചകളുമായി പുത്തുമല; മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്  ഒന്നര കില്ലോമീറ്ററോളം പ്രദേശം

ഞെട്ടിപ്പിക്കുന്ന കാഴ്ചകളും വിവരങ്ങളുമാണ് പുത്തുമലയില്‍ നിന്ന്  വരുന്നത്. ഒരു മല അപ്പാടെ ഇടിഞ്ഞുതാഴ്ന്നുണ്ടായ മലവെള്ളപാച്ചിലില്‍ ഒന്നരകിലോമീറ്ററോളമാണ് ഇല്ലാതായത്.രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെയും എത്തിപ്പെടാനാകാത്ത പ്രദേശങ്ങള്‍ പുത്തുമലയിലുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആറ് മണിയോടെ നാല്‍പ്പതംഗ ഫയര്‍ഫോഴ്‌സ് സംഘം പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി.ഝാര്‍ഖണ്ഡ് സ്വദേശികളായ പതിനാല് പേര്‍ മണ്ണിനടിയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നതായി ഫയര്‍ഫോഴ്‌സ് സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം എട്ട് മൃതദേഹങ്ങളാണ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇന്ന് ഒരു മൃതദേഹവും കൂടി കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.

14 ഓളം ഝാര്‍ഖണ്ഡ് സ്വദേശികള്‍ മണ്ണിനടിയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നതായി ഫയര്‍ഫോഴ്‌സ് സംഘം അറിയിച്ചു. അടിഞ്ഞുകൂടിയ മണ്ണ്  ശ്രദ്ധയോടെ മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാവിക സേന ഉച്ചയോടെ പുത്തുമലയിലെത്തുമെന്നാണ് കരുതുന്നത്. നിരവധിപേരാണ് ഇപ്പോഴും അവിടവിടെയായി അകപ്പെട്ട് പോയിട്ടുള്ളതെന്നാണ് കരുതുന്നത്.