മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ തങ്ങളുടെ അന്താരാഷ്ട്ര പ്രതിബദ്ധതകൾ നിറവേറ്റുന്നതിനായി ഐപിഎൽ 2024 ൻ്റെ അവസാന പാദം ഒഴിവാക്കിയ താരങ്ങൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് . 39-കാരൻ X-ലെ തൻ്റെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇത്തരം അഭിപ്രായം പങ്കുവെച്ചത്. ഒന്നുകിൽ ഒരു മുഴുവൻ സീസണിലും കളിക്കാരെ ലഭ്യമാക്കണമെന്നും അല്ലെങ്കിൽ ടൂർണമെൻ്റിൽ കളിക്കരുതെന്നും വിദേശ താരങ്ങളോട് ആവശ്യപ്പെട്ടു.
ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്‌സ്റ്റൺ, വിൽ ജാക്ക്‌സ്, ഫിൽ സാൾട്ട്, റീസ് ടോപ്‌ലി തുടങ്ങിയ ഇംഗ്ലണ്ടിൻ്റെ സ്റ്റാർ കളിക്കാർ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അവസാന പാദം ആയപ്പോൾ അതാത് ടീമുകൾ വിട്ടിരിക്കുന്നു. മെയ് 22 ന് ലീഡ്‌സിൽ പാകിസ്ഥാനെതിരായ നാല് കളികളുടെ ടി20 ഐ പരമ്പര ആരംഭിക്കും. സാം കുറാൻ, ജോണി ബെയർസ്റ്റോ എന്നിവരും ഉടൻ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും.
ഇതിൽ പ്രകോപിതനായ പത്താൻ എക്‌സിൽ ഇങ്ങനെ എഴുതി:
“ഒന്നുകിൽ മുഴുവൻ സീസണിലും ലഭ്യമാകും അല്ലെങ്കിൽ വരരുത്!”
Read more
ഇംഗ്ലണ്ട് താരങ്ങളെ ഭാവിയിൽ ലീഗിൽ ഉൾപെടുത്തരുത് എന്ന അഭിപ്രായം ആരാധകർ പറയുന്നുണ്ട്