മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്, തമിഴ്‌നാടുമായി ചര്‍ച്ച തുടരും

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. തമിഴ്‌നാടുമായി ഇക്കാര്യത്തില്‍ ചര്‍ച്ച തുടരും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.