'സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു...നിങ്ങള്‍ അറിഞ്ഞിരുന്നോ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ'; വ്യാജവാർത്തയിൽ പ്രതികരിച്ച് സുരേഷ് ഗോപി

രാജി സന്നദ്ധത അറിയിച്ചുവെന്ന വ്യാജവാർത്തയിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ‘സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, നിങ്ങള്‍ അറിഞ്ഞിരുന്നോ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ’ എന്ന് സുരേഷ്‌ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറിച്ചു. ​വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട് ഇനിയെങ്കിലും മാറ്റണമെന്നും സുരേഷ്‌ഗോപി മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് പോസ്റ്റ്

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ?????
ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ…..

സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുത്.
​വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്…
“ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം!

Read more

വരുമാനം നല്ല നിലയില്‍ നിലച്ചു, സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി

കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം അറിയിച്ചു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചത്. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.