എന്‍എം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്ത് പൊലീസ്

വയനാട് കോണ്‍ഗ്രസ് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയെ തുടര്‍ന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്തു. വിജയന്റെ ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം സാമ്പത്തിക ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എംഎല്‍എയുടെ വാദം. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്‍ എന്നിവരെയാണ് കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തത്.

Read more

ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് നിയമസഭ സമ്മേളനമുള്ളതിനാലായിരുന്നു ഇളവ് നല്‍കിയിരുന്നത്. വിജയന്റെ ഡയറിക്കുറിപ്പില്‍ ഒന്നരക്കോടിയോളം രൂപയുടെ വായ്പയടക്കമുള്ളവ ഉണ്ടെന്ന സൂചനകളുണ്ടായിരുന്നു. ബാങ്കിലെ നിയമനത്തട്ടിപ്പ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.