ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്; ചേരി തിരിഞ്ഞ് ഏറ്റുമുട്ടി

ഏറ്റുമാനൂര്‍ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. വിദ്യാര്‍ത്ഥിനിയുടെ തോളില്‍ സഹപാഠി കൈയ്യിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് വന്‍ സംഘര്‍ഷത്തില്‍. നാട്ടുകാരും പൊലീസും ഇടപെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിന്‍മാറിയത്.

ബുധനാഴ്ച്ച വൈകുന്നേരം 4.30 നായിരുന്നു സംഭവം. സംഭവം നടക്കുന്ന സമയത്ത് ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ തിങ്ങിനിറഞ്ഞിരുന്നു.

Read more

ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ചിതറിയോടി. തുടര്‍ന്ന് നാട്ടുകാരും ഇടപെട്ടു. രണ്ട് വാഹനങ്ങളിലായി പൊലീസ് സംഘം എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ സ്ഥലത്ത് നിന്നും മാറി.