'സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല'; ജീവനക്കാർക്ക് കൂടുതൽ ആശ്വാസ പദ്ധതികൾ നടപ്പാക്കുമെന്ന് സർക്കാർ

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ സാലറി കട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന ധനകാര്യ വകുപ്പ്. സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല. എന്നാൽ, നടപടികൾ ഏകപക്ഷീയമാകില്ല. ജീവനക്കാർക്കായി കൂടുതൽ ആശ്വാസ പദ്ധതികൾ നടപ്പാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ശമ്പളം നൽകാൻ 2,000 കോടി രൂപയുടെ വായ്പയെടുക്കണം. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മതിയെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് നിർദേശിച്ചു.

ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാൽ ഈ മാസത്തെ ശമ്പളം പൂർണമായും നൽകും. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അടുത്തമാസം 20 വരെ സമയമുണ്ട്. ഇതിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഇതുവരെ പിടിച്ച ശമ്പളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടൻ തിരിച്ചു നൽകിയ ശേഷം അഞ്ചുമാസത്തേക്ക് ആറുദിവസത്തെ ശമ്പളം തുടർന്നു പിടിക്കാനുള്ള നിർദേശത്തോട് ഇതിനകം സിപിഎം, സിപിഐ. സംഘടനകൾ യോജിച്ചിട്ടുണ്ട്. ഈ നിർദേശത്തിന് മുൻഗണന നൽകാനും തീരുമാനമായിട്ടുണ്ട്.

നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സാ​ല​റി ക​ട്ട്​ ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നി​ച്ചി​രു​ന്നു. സ്​​പാ​ർ​ക്കി​ൽ ശ​മ്പ​ളം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ പ്രോ​സ​സ്​ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സ​ബ്​​മി​റ്റ്​ ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. സാ​ല​റി ക​ട്ട്​ വേ​ണ്ടെ​ന്ന തീ​രു​മാ​നം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി​യാ​ൽ ഈ ​സം​വി​ധാ​നം ശ​രി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. മാ​സം മൂ​ന്ന് ദി​വ​സ​ത്തെ ശ​മ്പ​ളം വീ​തം പി​ടി​ക്കു​ന്ന നി​ർ​ദേ​ശ​മാ​ണ് ധ​ന​വ​കു​പ്പ് പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യം പു​ന​രാ​ലോ​ചി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ ​സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റും കൈ​ക്കൊ​ണ്ട​ത്. ജീ​വ​ന​ക്കാ​രു​മാ​യി വീ​ണ്ടും ച​ർ​ച്ച ചെ​യ്​​ത്​ വ്യ​ക്​​ത​ത വ​രു​ത്തി​യ ശേ​ഷം തീ​രു​മാ​ന​മെ​ടു​ത്താ​ൽ മ​തി​യെ​ന്നും സി.​പി.​എം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ല​റി ക​ട്ട് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വീ​ണ്ടും ജീ​വ​ന​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.