സില്‍വര്‍ലൈന്‍ പ്രതിഷേധം; പൊലീസ് പ്രകോപനപരമായി പെരുമാറരുത്, നിര്‍ദ്ദേശവുമായി ഡിജിപി

സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് ഡിജിപി അനില്‍കാന്ത്. സമരം നടത്തുന്നവരോട് പൊലീസ് പ്രകോപനപരമായി പെരുമാറരുതെന്നും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്നും ഡിജിപി അറിയിച്ചു.

പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണം. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ബോഘവത്കരണം നടത്തണമെന്നും അദ്ദേഹം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ ബലപ്രയോഗം വിവാദമായി മാറിയതിനെ തുടര്‍ന്നാണ് ഡിജിപി പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read more

കോട്ടയം മാടപ്പള്ളിയില്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചതടക്കമുള്ള സംഭവത്തില്‍ പൊലീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള കേണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.