പല പെണ്‍കുട്ടികള്‍ക്കും പരസ്യമായി പരാതി പറയാന്‍ ബുദ്ധിമുട്ടുണ്ടാകും; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി ആവശ്യപ്പെട്ട് ഷമ മുഹമ്മദ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഒരു നടപടി എടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പല പെണ്‍കുട്ടികള്‍ക്കും പരസ്യമായി പരാതി പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. ബിജെപിക്ക് വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഒരര്‍ഹതയും ഇല്ലെന്നും ഷമ മുഹമ്മദ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് ദേശീയ വക്താവ്. എഫ്ഐആര്‍ ഉണ്ടായിട്ടും പൊലീസ് അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും ബ്രിഷ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത ബിജെപിക്ക് ഇക്കാര്യങ്ങള്‍ പറയാനുള്ള അര്‍ഹതയില്ലെന്നും ഷമ ചൂണ്ടിക്കാണിച്ചു.

Read more

ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനോട് രാജി ആവശ്യപ്പെടുകയും, അത് അദ്ദേഹം അനുസരിക്കുകയും ചെയ്തുവെന്നും ഷമ പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തുറന്ന്പറയാനുള്ള ബുദ്ധിമുട്ട് ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് മനസിലാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.