ലൈംഗിക പീഡന പരാതി; മുകേഷിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ തെളിവെടുപ്പ് ആരംഭിച്ചു; പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം പരാതിക്കാരിയും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് നടന്റെ ഫ്‌ളാറ്റില്‍ തെളിവെടുപ്പ് ആരംഭിച്ചു. കൊച്ചി മരടിലെ ഫ്‌ളാറ്റിലാണ് തെളിവെടുപ്പ് നടക്കുന്നത്. പരാതിക്കാരിയായ നടിയുമായാണ് പൊലീസ് സംഘം മുകേഷിന്റെ വില്ലയിലെത്തി തെളിവെടുപ്പ് നടത്തുന്നത്.

പ്രത്യേക അന്വേഷണ സംഘമാണ് തെളിവെടുപ്പിന് കൊച്ചിയിലെത്തിയത്. രാവിലെ തെളിവെടുപ്പിനെത്തിയ പ്രത്യേക അന്വേഷണ സംഘവുമായി മുകേഷ് സഹകരിച്ചിരുന്നില്ല. തെളിവെടുപ്പിനെത്തിയ അന്വേഷണ സംഘത്തിന് മുകേഷ് ഫ്‌ളാറ്റിന്റെ താക്കോല്‍ കൈമാറാന്‍ തയ്യാറാകാതെ വന്നതോടെ അന്വേഷണ സംഘം മടങ്ങുകയായിരുന്നു.

Read more