ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

ഇടുക്കി മെഡിക്കൽ കോളേജിൽ പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെയെന്ന് റിപ്പോർട്ട്. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെയാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ടോമി പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി മൾട്ടി സ്പെഷ്യാലിറ്റി ഒഴികെയുള്ള മുഴുവൻ യൂണിറ്റും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്നത്. കെട്ടിടത്തിന് ഇതുവരെ ഫയർ എൻഒസി ലഭിച്ചിട്ടില്ല.