പ്രവാസി മലയാളികൾക്ക് ബാധകമാകില്ല; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് ഇന്ന് തുടക്കമാകും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും. ഈ മാസം 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുക.

ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി ഐ എ എസ് വ്യക്തമാക്കിയിട്ടുണ്ട്. 2027 ലെ സെൻസസ് നടപടികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമാണ് ഇന്ന് മുതൽ ലഭ്യമാകുക.

Read more

15 വ‍ർഷത്തിന് ശേഷമാണ് രാജ്യത്ത് സെൻസസ് നടപ്പാക്കുന്നത്. 2011 ലാണ് അവസാന സെൻസസ് നടന്നത്. പത്ത് വർഷത്തിലൊരിക്കൽ നടക്കേണ്ടിയിരുന്ന സെൻസസ് 2021 ൽ കൊവിഡ് കാരണം നടന്നില്ല. ഇത്തവണ ആദ്യമായി ഡിജിറ്റൽ സെൻസസ് നടപ്പാക്കുകയാണ്. സർക്കാർ തയ്യാറാക്കിയിട്ടുള്ള പോർട്ടലിൽ ജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനാകും. രണ്ട് ഘട്ടമായി നടക്കുന്ന സെൻസസിൽ ആദ്യ ഘട്ടത്തിൽ വീട്ടുവിവരങ്ങളാണ് ശേഖരിക്കുക.