പി ജയരാജന്റെ മകനോട് പോലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർത്ഥികൾ

പി ജയരാജന്റെ മകനോട് സ്റ്റേഷനിൽ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ. ഭോപ്പാലിൽ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിവരുംവഴി ശുചിമുറി സേവനം തേടി മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ പോലീസുകാരൻ മാന്യമായി പെരുമാറിയില്ലെന്ന് സ്കൂൾ കുട്ടികൾ.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകനെ കയ്യേറ്റം ചെയ്തന്ന പരാതിയിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ ലഭിച്ചതിന് പിന്നാലെയാണ് പെൺകുട്ടികൾ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം ഇന്ന് വൈകിട്ട് വാർത്താസമ്മേളനം നടത്തിയത്. അതേസമയം മകന്റെ ഭാഗത്ത് കുറ്റമുണ്ടെങ്കിൽ കേസെടുക്കാമെന്ന് പൊലീസുകാരോട് പി.ജയരാജൻ വ്യക്തമാക്കി.

പി ജയരാജന്റെ മകൻ ആശിഷ് രാജാണ് സ്‌റ്റേഷനിൽ കയറി പൊലീസുകാരനോട് സംസാരിച്ചത്. എന്നാൽ പൊലീസുകാരന്റെ പ്രതികരണം ഞെട്ടികളഞ്ഞെന്ന് പെൺകുട്ടികൾ പറഞ്ഞു. ആശിഷും എഎസ്ഐ മനോജ് കുമാറും പരസ്പരം പരാതികൾ നൽകിയിരുന്നെങ്കിലും കേസെടുക്കാനുള്ള വകുപ്പില്ലെന്ന നിലപാടിലാണ് മട്ടന്നൂർ പൊലീസ്.