എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

എം പി സ്ഥാനത്തിൽ താൻ തൃപ്തനാണെന്നും മറ്റ് വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും കോഴിക്കോട് എംപി എം. കെ. രാഘവൻ. നിലവിലെ സ്ഥാനത്തിൽ താൻ കംഫർട്ടബിളാണ്. ഇനിയും മൂന്ന് വർഷം എം പിയായി കാലാവധിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്നതിൽ ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടത്. മത്സരിക്കണമെന്ന് താൻ പറഞ്ഞില്ല, എംഎൽഎ സ്ഥാനത്തിനായി സീറ്റ് ചോദിച്ചിട്ടില്ല. യുഡിഎഫിനെ അധികാരത്തിൽ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും എം. കെ. രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എം കെ രാഘവന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. അനുനയ നീക്കങ്ങളോട് അടുക്കാത്ത കെ. സുധാകരൻ സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് പോകാനാണ് ആലോചിക്കുന്നതെന്നാണ് വിവരം.