'ഇടയ്ക്കെങ്കിലും നമുക്ക് അവനോടൊപ്പം ഹാഷ് ടാഗുമാവാം' ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍

കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനെ കൊലചെയ്ത ഗ്രീഷ്മയുടെ നടപടിയില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.മരണക്കിടക്കയിലും ഗ്രീഷ്മയെ ഷാരോണ്‍ വിശ്വസിച്ചു..ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം എന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന് ചങ്ങമ്പുഴയെഴുതിയത് ഷാരോണിനെ പോലുള്ള നിഷ്‌കളങ്കരെക്കുറിച്ചാണോ ?എല്ലായ്‌പ്പോഴും സ്ത്രീ ഇരയും പുരുഷന്‍ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഷാരോണിന്റെ കൊലപാതകം.

.വേഷം മാറുന്നത് പോലെ പ്രണയം മാറാനും സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ മെച്ചപ്പെട്ട ബന്ധങ്ങളിലേക്ക് പോകുന്നതിനെ ‘നോ എന്ന് പറയാനുള്ള ‘ അവളുടെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനും കഴിയുന്നവരുണ്ട് .

വിഷം കലര്‍ത്തിയ ജ്യൂസിനോട് പോലും നോ എന്ന് പറയാതെ , അവസാന നിമിഷവും കാമുകി ചതിക്കില്ല എന്ന് വിശ്വസിച്ച ഷാരോണ്‍ , നീ ഒരു വേദനയാണ് .

Read more

ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം